Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Waqf Board Dissolution

വ​ഖ​ഫ് ബോ​ർ​ഡ് പി​രി​ച്ചു​വി​ടാ​ൻ അ​ധി​കാ​ര​മി​ല്ല; സ​ർ​ക്കാ​രി​നെ ക​ട​ന്നാ​ക്ര​മി​ച്ച് പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം: വ​ഖ​ഫ് ബോ​ർ​ഡ് ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട സ​ർ​ക്കാ​ർ ന​ട​പ​ടി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ൻ. കെ.​എ​സ്. ഹം​സ അ​ധ്യ​ക്ഷ​നാ​യ ഭ​ര​ണ​സ​മി​തി​യു​ടെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​കാ​തെ ഭ​ര​ണ​സ​മി​തി പി​രി​ച്ചു​വി​ട്ട​ത് അം​ഗീ​ക​രി​ക്കാ​നാ​കി​ല്ല. വ​ഖ​ഫ് നി​യ​മ​പ്ര​കാ​രം നി​ല​വി​ലെ സ​മി​തി​യെ പി​രി​ച്ചു​വി​ടാ​ൻ സ​ർ​ക്കാ​രി​ന് അ​ധി​കാ​ര​മി​ല്ലെ​ന്നും പി​ണ​റാ​യി പ​റ​ഞ്ഞു.

ഹൈ​ക്കോ​ട​തി വി​ധി സ​ർ​ക്കാ​ർ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി. 2016ൽ ​എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​പ്പോ​ൾ മു​സ്‌​ലിം ലീ​ഗ് നേ​താ​വ് റ​ഷീ​ദ​ലി ത​ങ്ങ​ൾ അ​ധ്യ​ക്ഷ​നാ​യി​രു​ന്ന വ​ഖ​ഫ് ബോ​ർ​ഡി​നെ കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​ക്കാ​ൻ അ​നു​വ​ദി​ച്ചി​രു​ന്നു. അ​ന്ന് എ​ൽ​ഡി​എ​ഫ് കാ​ട്ടി​യ ജ​നാ​ധി​പ​ത്യ മ​ര്യാ​ദ ഇ​ന്ന് യു​ഡി​എ​ഫ് സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്നി​ല്ല. 

കേ​ന്ദ്ര വ​ഖ​ഫ് നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ കോ​ട​തി​യി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച നി​ല​പാ​ടു​ക​ളെ ദു​ർ​ബ​ല​പ്പെ​ടു​ത്തു​ന്ന​താ​ണ് പു​തി​യ ന​ട​പ​ടി​യെ​ന്നും പി​ണ​റാ​യി ആ​രോ​പി​ച്ചു. അ​മു​സ്‌​ലിം പ്രാ​തി​നി​ധ്യം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ഷ​യ​ങ്ങ​ളി​ൽ സ​ർ​ക്കാ​ർ സ്വീ​ക​രി​ച്ച നി​ല​പാ​ട് സ​മു​ദാ​യ​ത്തോ​ടു​ള്ള വ​ഞ്ച​ന​യാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

ന്യൂ​ന​പ​ക്ഷ അ​വ​കാ​ശ​ങ്ങ​ളെ ഹ​നി​ക്കു​ക​യും സം​ഘ​പ​രി​വാ​ർ അ​ജ​ണ്ട​ക​ളെ സ​ഹാ​യി​ക്കു​ക​യും ചെ​യ്യു​ന്ന ന​ട​പ​ടി​യാ​ണ് വ​ഖ​ഫ് ബോ​ർ​ഡ് പി​രി​ച്ചു​വി​ട​ലെ​ന്നും പി​ണ​റാ​യി ആ​രോ​പി​ച്ചു. ബോ​ർ​ഡ് പി​രി​ച്ചു​വി​ട്ട ഉ​ത്ത​ര​വ് സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര​മാ​യി റ​ദ്ദാ​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ​യാ​ണ് പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന്‍റെ ന​ട​പ​ടി​ക്കെ​തി​രെ വി​മ​ർ​ശ​ന​മു​ന്ന​യി​ച്ച​ത്. 

Latest News

Corehub Up